Society Today
Breaking News

കൊച്ചി: കൗമാരകലോല്‍സവത്തില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ കലാകീരീടം ചൂടി കണ്ണൂര്‍ ജില്ല.  952 പൊയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല അഞ്ചു രാപ്പകലുകള്‍ നീണ്ട  ഏഷ്യായിലെ ഏറ്റവം വലിയ കലാമാമാങ്കത്തില്‍ ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്.949 പൊയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമക്കി. 14000 പ്രതിഭകളുടെ സര്‍ഗശേഷിയുടെ മാറ്റുരയ്ക്കല്‍ ആണ് 24 വേദികളിലും കാണാന്‍ സാധിച്ചത് .കൊല്ലം തന്റെ ഹൃദയത്തിലേക്ക് കലോത്സവത്തെ ഏറ്റെടുത്തതാണ് കാണാന്‍ സാധിച്ചത് എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എല്ലാം മറന്ന് എല്ലാവരും ഒന്നായി ചേര്‍ന്ന് യുവകലാകാരന്മാമരുടെ ഉദയത്തിനു വേണ്ടി ഒത്തുകൂടുന്ന വേദികളാണ് കലോത്സവ വേദികള്‍. പരാതികള്‍ കുറഞ്ഞുവരുന്ന കലോത്സവങ്ങള്‍ സംഘാടന മികവ് തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തത്തില്‍ കൊല്ലത്ത് നടന്ന കലോത്സവം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും എന്ന സമാപന സമ്മേളനത്തില്‍ അധ്യക്ഷനയ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരുമയാണ് ഏത് മേഖലയിലും കേരളത്തിന്റെ മുഖമുദ്ര. ആ ഒരുമയ്ക്ക് അടിസ്ഥാനമാകുന്നത് ഇത്തരത്തില്‍ ജനപങ്കാളിത്തമുള്ള കലോത്സവങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു .വിജയപരാജയങ്ങള്‍ കലാപ്രകടനങ്ങളെ ബാധിക്കരുതെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി പങ്കെടുച്ച ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി പറഞ്ഞു.ഒരു പ്രകടനം ഒരിക്കലും കഴിവിന്റെ അളവുകോല്‍ അല്ല വിവേചനം ഇല്ലാത്ത കൂടിചേരലുകളുടെ മാതൃകകളാണ് കാലോത്സവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു .

സമാപന സമ്മേളനത്തിന് മുന്‍പ് എല്ലാ മത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചതും കൃത്യ സമയ പാലനവും ചരിത്രത്തില്‍ ആദ്യമായി ആണ്. അത് കൊല്ലത്തു നടന്ന കലോത്സവത്തിന്റെ പേരില്‍ സ്വര്‍ണ ലിപികളില്‍ ചരിത്ര താളില്‍ രേഖപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു വിജയികളായ കണ്ണൂര്‍ ജില്ലയ്ക്ക് കലോത്സവത്തിന്റെ സ്വര്‍ണകപ്പ് ചടങ്ങില്‍ മമ്മൂട്ടിയും മന്ത്രിമാരും ചേര്‍ന്ന് കൈമാറി. 62മത് കലോത്സവത്തിന്റെ സുവനീയര്‍ പ്രകാശനവും ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, സജി ചെറിയാന്‍ എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ് , മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, അഡിഷണല്‍ ഡയറക്ടര്‍ സി എസ് സതീഷ് തുടങ്ങിയര്‍ പങ്കെടുത്തു .

Top